തലശ്ശേരിക്കാരൻ മണവാളന്റെ കല്യാണം വിളിക്കുന്നത് സണ്ണി ലിയോണും സച്ചിനും ഷാരൂഖും.. വൈറലായി വീഡിയോ

തലശ്ശേരി: ഉറ്റസുഹൃത്തുക്കളുടെ വിവാഹത്തിന് കൂട്ടുകാര്‍ ചേര്‍ന്ന് പണി കൊടുക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ചില തമാശകള്‍ അതിര് വിട്ട് പോകാറുമുണ്ട്. വരനേയും വധുവിനേയും അതിഥികള്‍ക്കിടയില്‍ തൊലിയുരിച്ച് വിടാറുണ്ട് ചില വിരുതന്മാര്‍. അടുത്തിടെ നവവധുവിനെ വരന്റെ സുഹൃത്തുക്കള്‍ അമ്മിക്കല്ലില്‍ തേങ്ങ അരപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. തലശ്ശേരിക്കാരനായ യുവാവിന്റെ കല്യാണത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു പണി ഒപ്പിക്കുകയുണ്ടായി. ഒറ്റവാക്കില്‍ കിടിലം എന്ന് തന്നെ പറയാം. ഇതാണ് വറൈറ്റി പല തരത്തിലുള്ള വിവാഹ ക്ഷണം നമ്മള്‍ കണ്ടിട്ടുണ്ട്. ഖനി രാജാവ് റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് ഡിജിറ്റല്‍ കല്യാണക്കത്തായിരുന്നു. തലശ്ശേരിക്കാരനായ യുവാവിന്റെ കല്യാണം വിളിയും ഒട്ടും മോശമല്ല. അത് മാത്രമല്ല സംഗതി കുറച്ച് വെറൈറ്റി കൂടിയാണ്. കല്യാണം വിളിക്കുന്നത് സെലിബ്രിറ്റികൾ നിങ്ങളുടെ കല്യാണം വിളിക്കുന്നത് സണ്ണി ലിയോണും വിരാട് കോലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും മെസ്സിയുമൊക്കെ ആണെങ്കില്‍ എങ്ങനെയിരിക്കും. ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ പൊളിക്കും. തലശ്ശേരിക്കാരനായ നസീഫിന്റെ കല്യാണം വിളിക്കുന്നത് ഈ സെലിബ്രിറ്റികളൊക്കെ ചേര്‍ന്നാണ്. ഞെട്ടേണ്ട. സുഹൃത്തുക്കൾ ഒപ്പിച്ച പണി നസീഫിന്റെ കല്യാണത്തിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ രഹസകരമായ വീഡിയോ ആണിത്. ഡൊണാള്‍ഡ് ട്രംപ് മുതല്‍ നരേന്ദ്ര മോദി വരെയുള്ള നേതാക്കളും ദുല്‍ഖര്‍ സല്‍മാനും സരിത എസ് നായര്‍ വരെയുണ്ട് വീഡിയോയില്‍. മലയാളം അറിയാത്തവര്‍ പോലും കല്യാണം വിളിക്കുന്നത് മലയാളത്തിലാണ്. വീഡിയോ വൈറൽ വീഡിയോയില്‍ ഉള്ള പ്രമുഖരെല്ലാം ഒറിജിനല്‍ തന്നെ. പക്ഷേ ശബ്ദത്തില്‍ മാറ്റമുണ്ടെന്നേ ഉള്ളൂ. പ്രമുഖരുടെ ദൃശ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം നല്‍കി നസീഫിന്റെ കല്യാണം വിളിക്കുന്നത് പോലെയാക്കി വെച്ചിരിക്കുകയാണ് വിരുതന്മാരായ സുഹൃത്തുക്കള്‍. വ്യത്യസ്തമായ ഈ കല്യാണം വിളി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. #VarietyMarraigeInvitation #Thalassery #Thalasserykar #MarraigeFun

CONVERSATION

0 comments:

Post a Comment

Back
to top