വാര്‍ഷികാഘോഷവും യാത്രയയപ്പും


ചെറുപുഴ: ചെറുപുഴ സ​െൻറ് മേരീസ് ഹൈസ്കൂൾ വാര്‍ഷികാഘോഷവും സര്‍വിസില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.എം. തോമസ്, അധ്യാപകരായ വി.ജി. അന്നമ്മ, ആന്‍സമ്മ ഫിലിപ്പ്, എ.പി. ദേവകിക്കുട്ടി, മേരി പൗലോസ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. യോഗത്തില്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത കോർപറേറ്റ് എജുക്കേഷന്‍ ഏജന്‍സി മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് അനുഗ്രഹ പ്രഭാഷണവും കേരള സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാല്‍ മുഖ്യപ്രഭാഷണവും നടത്തി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല എജുക്കേഷന്‍ ഓഫിസര്‍ എന്‍. ഗീത ഉപഹാര സമര്‍പ്പണം നടത്തി. ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൻ പി.ആര്‍. സുലോചന, പഞ്ചായത്തംഗം വി. രാജൻ, കെ.കെ. ജോയി, ജോയി മൂങ്ങാമാക്കൽ, സാജു പുത്തന്‍പുര, ഷൈനി മൈക്കിൾ, സാല്‍വി സെബാസ്റ്റ്യൻ, ആല്‍ബര്‍ട്ട് ജോസഫ്, ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍, സന്തോഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഫാ. അഗസ്റ്റ്യന്‍ ചിറയില്‍ സമ്മാന വിതരണം നിർവഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

CONVERSATION

0 comments:

Post a Comment

Back
to top