ക്രിക്കറ്റി​െൻറ ഇൗറ്റില്ലത്തിൽനിന്ന്​ ഉയർന്ന താരംതലശ്ശേരി: തലശ്ശേരിയിലെ ക്രിക്കറ്റ് കുടുംബത്തിൽ ജനിച്ച് ക്രിക്കറ്റി​െൻറ ഇൗറ്റില്ലത്തിൽ വളർന്ന താരമാണ് ബാബു അച്ചാരത്ത്. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തി​െൻറ പിച്ചിൽ ക്രിക്കറ്റി​െൻറ ബാലപാഠം തുടങ്ങിയ അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ കേരളം രഞ്ജി ട്രോഫി നേടുന്നതിനും ജന്മനാട് സാക്ഷ്യം വഹിച്ചു.

തലശ്ശേരിയിൽ നിന്ന് വളർന്ന ക്രിക്കറ്റ് താരങ്ങളിൽ എന്നും മുൻനിരയിൽ ഇരിപ്പിടം കണ്ടെത്തിയ താരമായിരുന്നു ബാബു അച്ചാരത്ത്. അദ്ദേഹം ജനിച്ച അച്ചാരത്ത് തറവാട്ടിൽ ക്രിക്കറ്റ് കളിക്കാരുടെ നീണ്ട നിരയുണ്ടായിരുന്നു. അവരുടെ കളി കണ്ടാണ് ബാബു വളർന്നത്. തറവാട്ടിലെ അംഗങ്ങളുടെ ക്രിക്കറ്റ് കമ്പം ബാബുവിനെയും ക്രിക്കറ്റുമായി അടുപ്പിച്ചു.

വിദ്യാർഥിയായിരിക്കെ തന്നെ ക്രിക്കറ്റിൽ മികവ് തെളിയിച്ചു. പിന്നീട് ബി.ഇ.എം.പി സ്കൂളിൽ കായികാധ്യാപകനായപ്പോഴും കാലിക്കറ്റ് സർവകലാശാലയിൽ ക്രിക്കറ്റ് കോച്ചായപ്പോഴും അദ്ദേഹം ക്രിക്കറ്റി​െൻറ വളർച്ചക്കു വേണ്ടിയാണ് ജീവിതം മാറ്റിവെച്ചത്.

1963ലെ ഡിസംബർ തലശ്ശേരിക്ക് മറക്കാനാവാത്ത മാസമാണ്. ഡിസംബർ 14 മുതൽ16 വരെയായിരുന്നു ആന്ധ്രയുമായുള്ള മത്സരം തലശ്ശേരിയിൽ നടന്നത്. ബാബു അച്ചാരത്തായിരുന്നു നായകൻ. ജെ.എ. ഗബ്രിയേൽ, സി.കെ. ഭാസ്കർ, എം.എ. നന്ദകുമാർ എന്നിവരായിരുന്നു ടീമിലെ തലശ്ശേരിക്കാരായ മറ്റ് അംഗങ്ങൾ. ഹോം ഗ്രൗണ്ടിൽ നാല് വിക്കറ്റിനാണ് കേരളം ജയിച്ചത്.

ക്രിക്കറ്റ് താരം എന്നറിയപ്പെടുേമ്പാഴും അദ്ദേഹം ഫുട്ബാളും ഹോക്കിയും ബാസ്കറ്റ് ബാളും കളിച്ചിരുന്നു. 2005 മുതൽ 2009 വരെ കണ്ണൂർ ജില്ല ക്രിക്കറ്റ് അേസോസിയേഷൻ പ്രസിഡൻറ് ആയിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ക്രിക്കറ്റ് കോച്ചായിരിക്കെ ശിഷ്യനായിരുന്ന പി.വി. സിറാജുദ്ദീനായിരുന്നു സെക്രട്ടറി. ക്രിക്കറ്റിലെ ഇൗ ഗുരുശിഷ്യന്മാർ ഭാരവാഹികളായിരിക്കുേമ്പാഴാണ് തലശ്ശേരി കോണോർവയലിലെ ഇപ്പോഴത്തെ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമായത്.
മട്ടന്നൂർ സുരേന്ദ്രൻ

CONVERSATION

0 comments:

Post a Comment

Back
to top