കേരള ക്രിക്കറ്റ് ടീം മുൻ നായകൻ ബാബു അച്ചാരത്ത് നിര്യാതനായികണ്ണൂർ∙ കേരള ക്രിക്കറ്റ് ടീം മുൻ നായകൻ ബാബു അച്ചാരത്ത് നിര്യാതനായി. കേരളത്തിന്റെ മണ്ണിലെ ആദ്യ രഞ്‌ജി വിജയം സമ്മാനിച്ച ക്യാപ്‌റ്റനാണ്. കേന്ദ്രമന്ത്രിയായിരുന്ന ഇ.അഹമ്മദിന്റെ സഹോദരീഭർത്താവാണ്.

തലശേരിയിലാണു ബാബു അച്ചാരത്ത് എന്ന മികച്ച ഓൾറൗണ്ടർ പിറന്നത്.

റൈറ്റ് ആം മീഡിയം പേസറായിരുന്ന അച്ചാരത്ത് പത്തു സീസണുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു. 16 മൽസരങ്ങൾ കളിച്ചു. 1956-57ൽ ആന്ധ്രയ്ക്കെതിരെ അരങ്ങേറ്റം. 1965-66ൽ ഹൈദരാബാദിനെതിരെ അവസാന സീസൺ കളിച്ചു. ആറു തവണ കേരളത്തെ നയിച്ചിട്ടുണ്ട്.


ഇ.റംലാ ബീവിയാണ് ഭാര്യ. മക്കൾ: റഷീദാ ബാനു (ഖത്തർ), മുഷ്താഖ് അലി (എയർലൈൻസ് മാനേജർ, കുവൈത്ത്), പരേതയായ സൈറാ ബാനു. മരുമക്കൾ: വി.അഷ്റഫ് ബാബു (എൽഐസി ഡവലപ്‌മെന്റ് ഓഫിസർ, കണ്ണൂർ), മൊയ്തീൻ പടിയത്ത് (ഖത്തർ), ഷബ്‌നം മുഷ്ത്താഖ്. സഹോദരങ്ങൾ: മറിയം, ജാഫർ, അബ്ദുൽ ഖാദർ, ഉമ്മർ, പരേതരായ മൊയ്തു സാഹിബ്, ഉമ്മി.

1972ൽ കാലിക്കറ്റ് സർവകലാശാല ക്രിക്കറ്റ് ടീം പരിശീലകനായി. 22 വർഷം ആ സ്‌ഥാനത്തു പ്രവർത്തിച്ചു. ഇന്ത്യൻ സർവകലാശാല ടീം സിലക്‌ടർ, മുഖ്യ പരിശീലകൻ, കേരള ജൂനിയർ ടീമിന്റെയും സീനിയർ ടീമിന്റെയും സിലക്‌ടർ, അഞ്ചു തവണ കേരള ടീം മാനേജർ, വി സി ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ നെറ്റ്‌സ് ആൻഡ് കോച്ചിങ് സെന്റർ ചെയർമാനായിരുന്നു.

CONVERSATION

0 comments:

Post a Comment

Back
to top