വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം മോഷണം നടത്തുന്നയാൾ പിടിയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍മാത്രം മോഷണം നടത്തുന്ന പ്രതിയെ തലശേരി പൊലീസ് പിടികൂടി. ജൂബിലി റോഡിലെ താമസക്കാരനനായഎ.കെ.സിദ്ദിഖിനെയാണ്കൊയിലാണ്ടിയിൽനിന്ന് പിടികൂടിയത്.


സിദ്ദിഖ് ഇന്നേ വരെ ആരേയും അക്രമിക്കുകയോ പിടിച്ചുപറിക്കുകയോ ചെയ്തിട്ടില്ല. സ്കൂളുകളില്‍മാത്രമെ മോഷ്ടിക്കാന്‍ കയറു. ആറു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മോഷണ വസ്തുക്കൾ എത്ര വിലപിടിച്ചതാണേലും സിദ്ദിഖിന് തോന്നുന്ന വിലയിലെ വില്‍ക്കു. നാല് ലാപ്ടോപ്പുകൾ വെറും 2,500 രൂപക്കാണ് വിറ്റത്. ഇതിനകം ലക്ഷകണക്കിന് രൂപയുടെ ഉപകരണങ്ങള്‍ ഇയാള്‍ മോഷ്ട്ടിച്ചിട്ടുണ്ട്.

തലശേരി, ചേർത്തല, ഇടക്കൊച്ചി, ആലുവ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ണം നടത്തിയത്. സിദ്ദിഖിന്റെ കൈയില്‍നിന്ന് മോഷ്ണ മുതല്‍ വാങ്ങിയ ചേർത്തല സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

CONVERSATION

0 comments:

Post a Comment

Back
to top