തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ ടൂർണമെൻറിൽ വിജയികളായ റിയൽ മാഡ്രിഡ് ചാമ്പ്യന്മാൻ...


ജിദ്ദ: തലശ്ശേരി മാഹി വെൽഫയർ അസോസിയേഷൻ അംഗങ്ങൾക്കായി യു.ടി എസ്. സി, ജെ. എസ്. സി എന്നിവരുടെ സംയുക്ത സഹകരണത്തോടെ നടത്തിയ ഈ വർഷത്തെ (2018) ഫുട്ബാൾ ടൂർണമെൻറിൽ സുബ്ഹാൻ നയിച്ച റിയൽ മാഡ്രിഡ് ചാമ്പ്യന്മാരായി.ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജാസിം നയിച്ച യുവൻറസിനെ തോൽപിച്ചു. പത്തു വയസ്സിനു താഴെയുള്ള കുരുന്നുകൾക്കായി പ്രദർശന മത്സരവും സംഘടിപ്പിച്ചുടൂർണമെൻറിലെ മികച്ച താരമായി റിയൽ മാഡ്രിഡിെൻറ മെഹ്താബിനെ തെരഞ്ഞെടുത്തു. മികച്ച ഗോൾ കീപ്പറായി ബയേണിെൻറ ഷംസീറിനെയും, മികച്ച ഡിഫെൻഡറായി യുവൻറസിെൻറ ഷെബിനെയും തെരഞ്ഞെടുത്തു. മികച്ച ബഡിങ് സ്റ്റാറിനുള്ള പുരസ്കാരം റിയൽ മാഡ്രിഡിെൻറ ഇഹാബ് അൻവർ കരസ്ഥമാക്കി. സലിം പി.ആർ, അഷ്‌ഫാഖ്‌, ഹിശാം മാഹി, സഫീൽ ബക്കർ, സഹീർ, അനിൽ, ഷക്കീർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.കോർഡിനേറ്റർ  റിജാസ് വാഴപ്പോയിൽ നേതൃത്വം നൽകി.

CONVERSATION

0 comments:

Post a Comment

Back
to top