എല്ലാ സ്​റ്റേഷനുകളിലും നിരീക്ഷണക്കാമറകൾ: റെയിൽ​േവ നടപടി തുടങ്ങിതലശ്ശേരി: പാലക്കാട് ഡിവിഷനു കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണക്കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി റെയിൽേവ തുടങ്ങി. സുരക്ഷ മുൻനിർത്തിയാണ് 64 സ്റ്റേഷനുകളിൽ നിരീക്ഷണക്കാമറകൾ സ്ഥാപിക്കുന്നത്. എ, ബി, സി, ഡി, ഇ കാറ്റഗറിയിൽപെട്ട സ്റ്റേഷനുകളിലാണ് നിലവിൽ കാമറകൾ സ്ഥാപിക്കുക.

എ വൺ സ്റ്റേഷനായ കോഴിക്കോട്, എ കാറ്റഗറിയിൽ ഉൾപ്പെട്ട പാലക്കാട്, ഷൊർണൂർ, മംഗളൂരു സെൻട്രൽ എന്നീ സ്റ്റേഷനുകളിൽ ഇൻറഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റത്തി​െൻറ (െഎ.എസ്.എസ്) ഭാഗമായി കാമറകൾ, ലഗേജ് സ്കാനർ, പാർസൽ സ്കാനർ എന്നിവ സ്ഥാപിച്ചിരുന്നു. ബാക്കിയുള്ള സ്റ്റേഷനുകളിലാണ് കേന്ദ്രസർക്കാറി​െൻറ നിർഭയ ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് കാമറകൾ സ്ഥാപിക്കുന്നത്. നിലവിൽ കണ്ണൂർ, കാസർകോട് ഉൾപ്പെടെയുള്ള ജില്ല ആസ്ഥാന സ്റ്റേഷനുകളിൽപോലും നിരീക്ഷണക്കാമറകൾ ഇല്ലാത്തത് പരാതിക്കിടയാക്കിയിരുന്നു. എ കാറ്റഗറിയിൽ ഉൾപ്പെട്ട തിരൂർ, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങി 11 സ്റ്റേഷനുകളിൽ 60 കാമറകളും ബി കാറ്റഗറിയിൽപെട്ട ഒറ്റപ്പാലം, കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളിൽ 38ഉം, സി കാറ്റഗറി സ്റ്റേഷനുകളിൽ 26ഉം, ഡി, ഇ കാറ്റഗറിയിൽ ഉൾപ്പെട്ട സ്റ്റേഷനുകളിൽ 10 കാമറകളുമാണ് സ്ഥാപിക്കുക.
കാമറകളുടെ കൺട്രോൾ റൂം ആർ.പി.എഫ് ഇൻസ്പെക്ടർ പോസ്റ്റിൽ പ്രവർത്തിക്കും. 2016ൽതന്നെ പ്രവൃത്തിക്ക് റെയിൽേവ തുടക്കംകുറിച്ചിരുന്നെങ്കിലും ജി.എസ്.ടിയുടെ വരവോടുകൂടി നിലക്കുകയായിരുന്നു. കാമറകൾ സ്ഥാപിക്കുന്നതോടെ റെയിൽേവ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ ഒരുപരിധിവരെ തടയുന്നതിനും കുറ്റവാളികളെ എത്രയുംവേഗം പിടികൂടുന്നതിനും സാധിക്കും. സ്റ്റേഷനുകൾക്ക് പുറേമ രാത്രികാലങ്ങളിൽ കല്ലേറ് നടക്കുന്ന ഇടങ്ങളിൽ നിരീക്ഷണക്കാമറകൾ സ്ഥാപിക്കുന്നതുസംബന്ധിച്ചും ഉടൻ നടപടി കൈക്കൊള്ളുമെന്ന് റെയിൽേവ അധികൃതർ അറിയിച്ചു

CONVERSATION

0 comments:

Post a Comment

Back
to top